'അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി'; അഭിനയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വസുന്ധര ദാസ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭുവിലൂടെയാണ് വസുന്ധര മലയാളികളുടെ മനസു കീഴടക്കുന്നത്
'അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി'; അഭിനയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വസുന്ധര ദാസ്

പൂച്ചക്കണ്ണുകളും മനോഹരമായ പുഞ്ചിരിയുമുള്ള വസുന്ധര ദാസ് ഒരു കാലത്ത് ആരാധകരുടെ ഇഷ്ടതാരമായിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനിന്നിട്ടും ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. ഗായികയായി അരങ്ങേറ്റം കുറിച്ച താരം അപ്രതീക്ഷിതമായാണ് വസുന്ധര സിനിമയിലേക്ക് എത്തുന്നത്. കമല്‍ഹാസന്‍ സംവിധാനം ചെയ്ത ഹേ റാമായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ ചെയ്തു. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭുവിലൂടെയാണ് വസുന്ധര മലയാളികളുടെ മനസു കീഴടക്കുന്നത്. 

എന്നാല്‍ സംഗീതത്തോടുള്ള സ്‌നേഹത്തില്‍ അഭിനയത്തില്‍ അധികകാലം തുടരാന്‍ വസുന്ധരയ്ക്ക് സാധിച്ചില്ല. സംഗീതത്തില്‍ ശ്രദ്ധനല്‍കുന്നതിന് വേണ്ടിയാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ സംഗീതരംഗത്ത് സജീവമാണ് താരം. ആദ്യ സിനിമയിവലേക്ക് ആകര്‍ഷിച്ചതും സംഗീതമായിരുന്നു. 'കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. നല്ല പാട്ടുകളുള്ള ഒരു സിനിമയായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ സംഗീതരംഗത്തും പ്രശസ്തി നേടുവാന്‍ കഴിഞ്ഞു. മല്ലിപ്പൂ ചൂടി എല്ലായ്‌പ്പോഴും സാരി ചുറ്റി നടക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. ബെംഗളൂരുപോലൊരു മെട്രോ നഗരത്തില്‍ വളര്‍ന്ന എന്നെ സംബന്ധിച്ച് എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.' വസുന്ധര പറഞ്ഞു. 

രാവണപ്രഭുവിലേക്ക് രഞ്ജിത്ത് വിളിച്ചപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ലെന്നും താന്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി അഭിനയിച്ച സിനിമയാണ് അതെന്നുമാണ് താരം പറയുന്നത്. ' ഹേ റാമിന് ശേഷം ഞാന്‍ രണ്ടു സിനിമകളില്‍ കൂടി വേഷമിട്ടു. അങ്ങനെയിരിക്കെയാണ് എനിക്ക് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാവേഷം. എനിക്ക് നിരസിക്കാന്‍ തോന്നിയില്ല. രാവണപ്രഭുവിന്റെ സെറ്റിലെത്തിയപ്പോള്‍ ആദ്യം അഭിനയിച്ചത് പൊട്ടുകുത്തെടീ പുടവചുറ്റടി എന്ന പാട്ടിലായിരുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി. ത്രീ ഫോര്‍ത്തും തൊപ്പിയുമായിരുന്നു എന്റെ വേഷം. ഞാന്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു അത്.'

മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമ പിന്നീട് ഞാന്‍ ചെയ്തു. അതിനുശേഷം കുറച്ച് സിനിമകളില്‍ വേഷമിട്ട ഞാന്‍ അഭിനയരംഗത്ത് നിന്ന് മാറി നിന്നു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഞാന്‍ അങ്ങനെ ചെയ്തത്. ഞാന്‍ നേരത്തേ പറഞ്ഞ പോലെ അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നുവസുന്ധര പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com