'മമ്മൂട്ടിയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ വിറച്ചുപോകുമായിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല' മധു

മമ്മൂട്ടി നായകനായി എത്തി അഴകനിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം
'മമ്മൂട്ടിയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ വിറച്ചുപോകുമായിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല' മധു

രുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും താരപ്രഭയുള്ള നടിയായിരുന്നു മധുബാല. മണിരത്‌നത്തിന്റെ റോജയിലൂടെയാണ് മധു സിനിമ പ്രേമികളുടെ മനസു കീഴടക്കുന്നത്. മമ്മൂട്ടി നായകനായി എത്തി അഴകനിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം. അതിന് ശേഷം നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം മധുപാല അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായി എത്തിയ യോദ്ധ വന്‍വിജയമായിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് തുറന്നു പറയുകയാണ് മധുബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

നിര്‍മാതാവായ രഘുനാഥാണ് മധുവിന്റെ പിതാവ്. സിനിമ പാരമ്പര്യമുണ്ടെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. അതിനാല്‍ ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് മധു സിനിമയിലെത്തിയത്. 'ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്‌ക്കൊപ്പം. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള്‍ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു.' മധു വ്യക്തമാക്കി. 

എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല എന്നാണ് മധു പറയുന്നത്. 'മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്യുമ്പോഴും അങ്ങനെയായിരുന്നു.' മധു കൂട്ടിച്ചേര്‍ത്തു. 

വിവാഹത്തിന് ശേഷം സിനിമ രംഗത്തോട് വിട പറഞ്ഞ മധു വീണ്ടും സജീവമാവുകയാണ്. ഇന്നും പ്രേക്ഷകര്‍ തന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com