'60 വയസ്സായ പുരുഷന്റെ മുഖത്ത് ചുളിവുകള്‍ ഇല്ലെങ്കില്‍ ആരും ചോദിക്കില്ല'; പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ പരിഹാസം; പ്രതികരണവുമായി നടി

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരം മൂക്കിന് ശസ്ത്രക്രിയ നടത്തിയത്
'60 വയസ്സായ പുരുഷന്റെ മുഖത്ത് ചുളിവുകള്‍ ഇല്ലെങ്കില്‍ ആരും ചോദിക്കില്ല'; പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ പരിഹാസം; പ്രതികരണവുമായി നടി

'

സിനിമ ലോകത്ത് പ്ലാസ്റ്റിക് സര്‍ജറി സാധാരണമാണ്. നിരവധി നടീ- നടന്മാരാണ് സൗന്ദര്യം വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തയാറാവുന്നത്. എന്നാല്‍ ചിലര്‍ കൂടുതല്‍ സുന്ദരിയാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഇത് തിരിച്ചടിയാകാറുണ്ട്. അത്തരത്തില്‍ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന നടിമാരില്‍ ഒരാളാണ് കൊയ്‌ന മിത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരം മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. 

എന്നാല്‍ ഇത് വിചാരിച്ച അത്ര ഫലമുണ്ടായില്ല. ഇത് താരത്തിന്റെ കരിയറിനേയും പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ അതേക്കുറിച്ച് മനസു തുറക്കുകയാണ് താരം. ബിഗ് ബോസ് ഹിന്ദി 13ാം സീസണിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന അവസരത്തില്‍ ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കൊയ്‌ന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിച്ചത്. സ്ത്രീകള്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും പുരുഷന്മാരെക്കുറിച്ച് ആരും പറയുന്നില്ലല്ലോ എന്നുമാണ് കൊയ്‌ന ചോദിക്കുന്നത്. 

'നമ്മുടെ സിനിമാലോകത്തെ ഏറ്റവും മോശം കഥകളിലൊന്നായാണ് പലരും എന്റെ സര്‍ജറിയെക്കുറിച്ച് പറയുന്നത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നു. എന്നാല്‍ അതൊന്നും ആരും പരസ്യമായി സമ്മതിക്കുകയില്ല എന്ന് മാത്രം. അതൊരു കുറ്റമോ പാപമോ അല്ല. 50-60 വയസായ പുരുഷന്മാര്‍ സര്‍ജറിയിലൂടെ മുടി മാറ്റിവെക്കുകയും ചുളിവുകള്‍ മറയ്ക്കുകയും ചെയ്യാം. കോസ്മറ്റിക് സര്‍ജറിയുടെ പേരില്‍ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. ' താരം പറഞ്ഞു. 

എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തന്റെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ അത് വ്യക്തി അധിക്ഷേപമാവുകയാണെങ്കില്‍ അത് ശ്രദ്ധിക്കില്ലെന്നും താരം പറഞ്ഞു. ശരീരവും ജീവിതവും മുഖവുമെല്ലാം തന്റേതാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ മറ്റാര്‍ക്കും അനുവാദമില്ലെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com