കനത്ത സുരക്ഷയില്‍ ജോക്കര്‍ റിലീസ്; അതിരുവിട്ട ആരാധന വേണ്ടെന്ന് നായകന്‍

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത, ജോക്കര്‍ വില്ലനായ ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ നടന്ന വെടിവയ്പ്പില്‍ അമേരിക്കയില്‍ 12പേരാണ് കൊല്ലപ്പെട്ടത്.
കനത്ത സുരക്ഷയില്‍ ജോക്കര്‍ റിലീസ്; അതിരുവിട്ട ആരാധന വേണ്ടെന്ന് നായകന്‍

നത്ത സുരക്ഷാവലയത്തില്‍ ഒടുവില്‍ 'ജോക്കര്‍' തിയേറ്ററുകളിലെത്തി. ഗോഥമിലെ കൊടുംക്രൂരനായ വില്ലന്റെ കഥപറയുന്ന ജോക്കര്‍ സിനിമ  പ്രദര്‍ശിപ്പിക്കുമ്പോള്‍ ആക്രമണമുണ്ടായേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ടിനെതുടര്‍ന്നാണ് അമേരിക്കയില്‍ റിലീസ് ദിവസം സുരക്ഷ ഏര്‍പ്പെടുത്തിയത്. 

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത, ജോക്കര്‍ വില്ലനായ ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ നടന്ന വെടിവയ്പ്പില്‍ അമേരിക്കയില്‍ 12പേരാണ് കൊല്ലപ്പെട്ടത്. സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് ഇത്തവണ ചിത്രത്തിന്റെ പ്രദര്‍ശനവും പ്രചരണവും.

ആരാധകരെ നിയന്ത്രിക്കാനായി ജോക്കര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് ആവര്‍ത്തിക്കുകയാണ് നായകന്‍ ജാക്വിന്‍ ഫീനിക്‌സ്. തോക്കെടുക്കാനും അക്രമംഅഴിച്ചുവിടാനും ജോക്കര്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍. ആരാധന അതിരുവിടരുതെന്നാണ് നായകന്റെ അഭ്യര്‍ഥന. ടോഡ് ഫിലിപ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡിസിയുടെ ജോക്കര്‍. 

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com