ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഒരാണ്ട്; അവസാനിക്കാതെ സംഗീതവും വിവാദങ്ങളും

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മകള്‍ തേജസ്വിനിയുടെ ലോകത്തേക്ക് ബാലു മടങ്ങിയത്
ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഒരാണ്ട്; അവസാനിക്കാതെ സംഗീതവും വിവാദങ്ങളും

കേരളത്തെ തീരാവേദനയിലാഴ്ത്തി ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. വയലിന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച് സദസ്സിനെ ആവേശത്താലാഴ്ത്താന്‍ ബാലു ഇന്ന് ഇല്ലെങ്കിലും അദ്ദേഹം തീര്‍ത്ത സംഗീതം ഇന്നും നിലച്ചിട്ടില്ല. ആ ചിരിയും സംഗീതവും ഒരു നോവായി അവശേഷിക്കുകയാണ്. 

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മകള്‍ തേജസ്വിനിയുടെ ലോകത്തേക്ക് ബാലു മടങ്ങിയത്. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പുലര്‍ച്ചെ നാല് മണിയോടെ കഴക്കൂട്ടത്തുവെച്ചാണ് ബാലഭാസ്‌കറും കുടംുബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. 

16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയെ അവസാനമായി കാണാന്‍ പോലും ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിയ്ക്കും കഴിഞ്ഞില്ല. ബാലു അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജീവനോളം സ്‌നേഹിച്ച സംഗീതത്തേയും ലക്ഷ്മിയേയും തനിച്ചാക്കി ബാലു മടങ്ങിയത്. 

സംഗീതം മാത്രമല്ല അദ്ദേഹത്തിന്റെ മരണം ഉയര്‍ത്തിയ ദുരൂഹതകളും ഇന്നും അവസാനിച്ചിട്ടില്ല. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലുും കുടുംബം സംതൃപ്തരല്ലാത്തതിനാല്‍ അന്വേഷണം സിബിഐക്ക് കൈമാറാനും ആലോചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com