നിഗൂഢത നിറച്ച് ഫഹദ്; ട്രാന്‍സിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല
നിഗൂഢത നിറച്ച് ഫഹദ്; ട്രാന്‍സിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്; റിലീസ് തിയതി പ്രഖ്യാപിച്ചു

ഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. നിഗൂഢത നിറഞ്ഞതാണ് പോസ്റ്റര്‍. ഹോസ്പിറ്റല്‍ വേഷത്തില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന ഫഹദിന്റെ പല ഭാവങ്ങളാണ് പോസ്റ്ററിലുള്ളത്. തലയില്‍ കെട്ടും കാണാം. ചാടുന്ന, ഡാന്‍സ് കളിക്കുന്ന, ഓടുന്ന അങ്ങനെ പല ഭാവത്തില്‍ ഫഹദിനെ കാണാം. ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 20 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

വമ്പന്‍ താരനിരയിലാണ് ചിത്രം ഇറങ്ങുന്നത്. ഫഹദ് ഫാസിലിനൊപ്പം നസ്രിയ, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2012 ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com