പൂച്ചെണ്ട്, മാല, കേക്ക്...; വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ കളറാക്കി ആസിഫ് അലിയും കുഞ്ഞെല്‍ദോ ടീമും; വിഡിയോ

മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് താരത്തിന് സര്‍പ്രൈസ് ആഘോഷം ഒരുക്കിയത്
പൂച്ചെണ്ട്, മാല, കേക്ക്...; വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ കളറാക്കി ആസിഫ് അലിയും കുഞ്ഞെല്‍ദോ ടീമും; വിഡിയോ

ടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ കളറാക്കി കുഞ്ഞെല്‍ദോ ടീം. റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് താരത്തിന് സര്‍പ്രൈസ് ആഘോഷം ഒരുക്കിയത്. മാലയും ബൊക്കെയും ആരവവുമായി സംഭവം കളറായി. ലൊക്കേഷനിലേക്ക് എത്തിയ വിനീതിനെ നടന്‍ ആസിഫ് അലി പൂമാലയിട്ടാണ് സ്വീകരിച്ചത്. 

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ ആലുവ യുസി കൊളജില്‍ വെച്ചായിരുന്നു ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും വിനീതിനെ ഞെട്ടിപ്പിച്ചത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ ക്രീയേറ്റിവ് ഡയറക്ടര്‍ കൂടിയായ വിനീതിന്റെ ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ വിനീത് ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. താരത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ലൊക്കേഷന്‍. ഹര്‍ഷാരാവത്തോടെയാണ് സെറ്റിലേക്ക് വിനീതിനെ എതിരേറ്റത്. 

നായകന്‍ ആസിഫ് അലിയും സംവിധായകന്‍ മാത്തുക്കുട്ടിയും ചേര്‍ന്ന് വിനീതിനെ മാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. വിനീതിന്റെ ഏറ്റവും പുതിയ ഹിറ്റായ ലൗ ആക്ഷന്‍ ഡ്രാമയിലെ 'കുടുക്ക് പൊട്ടിയ കുപ്പായം' എന്ന ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൊക്കഷന്‍ ഒരേ സ്വരത്തില്‍ ഹാപ്പി ബര്‍ത്ത് ഡേ പാടി. തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചു. ആഘോഷത്തിന്റെ വിഡിയോ സംവിധായകന്‍ മാത്തുക്കുട്ടി ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com