ഇതൊരു ആശുപത്രിയാണ് ഇവിടെ ബഹളമുണ്ടാക്കാൻ പാടില്ല; ഉറക്കെ വിളിച്ചുപറഞ്ഞ് ആലിയ, വൈറലായി വിഡിയോ

ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാച്ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിനായി എത്തിയപ്പോഴാണ് സംഭവം
ഇതൊരു ആശുപത്രിയാണ് ഇവിടെ ബഹളമുണ്ടാക്കാൻ പാടില്ല; ഉറക്കെ വിളിച്ചുപറഞ്ഞ് ആലിയ, വൈറലായി വിഡിയോ

മാധ്യമപ്രവർത്തകരെയും ഫോട്ടോ​ഗ്രാഫർമാരെയും മര്യാദ പഠിപ്പിക്കുന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗാന്ധിജയന്തി ദിനത്തിൽ ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാച്ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിനായി എത്തിയപ്പോഴാണ് സംഭവം.

ചടങ്ങിനിടെ ആലിയയ്ക്ക് ചുറ്റും കൂടിയ മാധ്യമപ്രവർത്തകരോട് അകലം പാലിച്ച് നിൽക്കാനും ശബ്ദമുണ്ടാക്കാതിരിക്കാനുമാണ് വിഡിയോയിൽ താരം പറയുന്നത്. തനിക്ക് ചുറ്റും കൂടിയവരോട് അഞ്ചടി അകലം പാലിച്ച് നിൽക്കാൻ താരം ആവശ്യപ്പെട്ടു. ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാക്കാതിരിക്കണമെന്നും ആലിയ പറയുന്നതും വിഡിയോയിലുണ്ട്.

ആലിയയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ രം​ഗത്തെത്തുമ്പോൾ എല്ലാവരോടും ശബ്ദമുണ്ടാക്കാതിരിക്കാൻ ഉറക്കെ വിളിച്ചുപറയുന്ന താരത്തിന്റെ പ്രവർത്തിയെ വിമർശിക്കുന്നവരും കുറവല്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com