'ഇപ്പൊ ഞാന്‍ എന്നെ തന്നെ മനസ്സിലാക്കുന്നു; ഇനിയും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും'; ആരാധികയുടെ കുറിപ്പ് പങ്കുവെച്ച് ആസിഫ് അലി

ചെറുപ്പത്തിലേ എന്നില്‍ ഉണ്ടായിരുന്ന പേടിയും ആരെങ്കിലും എന്തൊക്കെ വിചാരിക്കും എന്നുള്ള എന്റെ തോന്നലിനും ഞാന്‍ ഇവിടെ ഷട്ടര്‍ ഇടുകയാണ്
'ഇപ്പൊ ഞാന്‍ എന്നെ തന്നെ മനസ്സിലാക്കുന്നു; ഇനിയും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും'; ആരാധികയുടെ കുറിപ്പ് പങ്കുവെച്ച് ആസിഫ് അലി


കൊച്ചി: ആരാധികയുടെ സ്‌നേഹകുറിപ്പ് ഷെയര്‍ ചെയ്ത് ആസിഫ് അലി. വിഎസ് ശില്‍പ എന്ന വിദ്യാര്‍ഥിനി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ആസിഫ് അലി ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ കോളേജില്‍ അതിഥിയായി എത്തിയ ആസിഫിന് താന്‍ വരച്ച ചിത്രം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ശില്‍പ ഫെയസ്ബുക്കില്‍ കുറിച്ചത്.

ശില്‍പയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

'ഇനിയും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും...ഏതൊരാള്‍ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും.അതില്‍ ചെറു കണിക പോലുള്ള സ്വപ്‌നങ്ങള്‍ എനിക്ക് വന്നു ചേര്‍ന്നു തുടങ്ങി..ചെറുപ്പത്തിലേ എന്നില്‍ ഉണ്ടായിരുന്ന പേടിയും ആരെങ്കിലും എന്തൊക്കെ വിചാരിക്കും എന്നുള്ള എന്റെ തോന്നലിനും ഞാന്‍ ഇവിടെ ഷട്ടര്‍ ഇടുകയാണ്. ഞാന്‍ വരച്ച ആസിഫ് ഇക്കയുടെ ചിത്രം വരച്ചുണ്ടാക്കാനായി എന്നോട് കോളേജ് ചെയര്‍ മാന്‍ അനിസണ്‍ പറഞ്ഞപ്പോഴും ആസിഫ് ഇക്കയ്ക്ക് കൈ മാറുന്നതിനു മുന്നേ വരെ എന്റെ മനസ്സില്‍ ഞാന്‍ ഒരു കഴിവും ആര്‍ക്കു ഉപകാരവും എന്തിനു ഒരാളോട് സംസാരിക്കാന്‍ പോലും മടി കാണിച്ച ആളായിരുന്നു..ഇപ്പൊ ഞാന്‍ എന്നെ തന്നെ മനസ്സിലാക്കുന്നു..അതിലുപരി ഒരുപാട് സന്തോഷവും..എന്റെ കഴിവ് ഞാന്‍ പോലും നോക്കിക്കാണാത്ത രീതിയില്‍ എന്റെ വീട്ടുകാരും സഹപാഠികളും അദ്ധ്യാപകരും കണ്ടിട്ടുണ്ട് അവര്‍ക്കാണ് ഞാന്‍ ഇത് സമര്‍പ്പിക്കുന്നതും നന്ദി പറയുന്നതും..ഇനിയും മുന്നേറാനും എന്നിലെ കഴിവിനെ ഉത്തേജിപ്പിക്കാനും ഞാന്‍ ഇനിയും ശ്രമിക്കും..എല്ലാത്തിനും നന്ദി..എല്ലാവരോടും ഒരുപാട് സ്‌നേഹം..'

Asif ikka ?താരങ്ങള്‍ ആകാശത്ത് നില്‍ക്കാന്‍ ഇഷ്ടപ്പെടുമ്പോ ഭൂമിയില്‍ നില്‍ക്കാന്‍ ഇഷ്ടപെടുന്ന നിങ്ങള്‍ ഒരു അത്ഭുതം ആണ്. Thanks to anison and all sankarians???
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com