മരടിലെ ദുരിതങ്ങള്‍ ബ്ലെസി ഡോക്യുമെന്ററിയാക്കുന്നു

മരടിലെ ദുരിതങ്ങള്‍ ബ്ലെസി ഡോക്യുമെന്ററിയാക്കുന്നു
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകളുടെ ദുരിതത്തെയും പ്രശ്‌നങ്ങളെയും കുറിച്ച് സംവിധായകന്‍ ബ്ലെസി ഡോക്യുമെന്ററി ഒരുക്കുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പൊളിച്ചു മാറ്റാന്‍ പോവുന്ന ഫ്‌ലാറ്റുകളിലെ താമസക്കാരുടെ പ്രശ്‌നങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉണ്ടാവുക.

മരടിലെ ഫ്‌ലാറ്റുകളില്‍ കിടപ്പു രോഗികള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്. ഫ്‌ലാറ്റ് പൊളിക്കുന്നതിലൂടെ ഇവരെല്ലാം നേരിടുന്ന വലിയ ദുരിതമാണ്. സുപ്രധാനമായ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ കടന്നുപോവുന്ന മാനസിക വ്യഥ വലുതാണ്. ഇതെല്ലാം ഡോക്യുമെന്റ് ചെയ്യാനാണ് ബ്ലെസി ശ്രമിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

മരടിലെ ഫ്‌ലാറ്റ് ഒഴിയുന്നതിന്റെയും അതിനോട് അനുബന്ധിച്ചുള്ള ആശയക്കുഴപ്പത്തിന്റെയുമെല്ലാം ദൃശ്യങ്ങള്‍ ഇതിനകം തന്നെ ബ്ലെസിയുടെ സഹായികള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. മരട് ഫ്‌ലാറ്റ് പൊളിക്കുന്നതിലേക്കു നയിച്ച കാരണങ്ങളും അതിന്റെ പേരില്‍ യഥാര്‍ഥത്തില്‍ ദുരിതം അനുഭവിച്ചവരെയും ഡോക്യുമെന്റ് ചെയ്യുകയാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറയുന്നു.

മരടില്‍ സുപ്രീംകോടതി വിധി അനുസരിച്ചു പൊളിച്ചുമാറ്റുന്ന ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ലാറ്റിലെ അന്തേവാസിയാണ് ബ്ലെസി. തന്മാത്ര, ഭ്രമരം, കാഴ്ച തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത ബ്ലെസിയുടെ രണ്ടാമത്തെ ഡോക്യുമെന്ററിയാവും മരടിനെക്കുറിച്ചുള്ളത്. നേരത്തെ മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയെക്കുറിച്ച് ബ്ലെസി ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com