സോള്‍ട്ട് ആന്‍ഡ് പെപ്പറുമില്ല കട്ടത്താടിയുമില്ല; പുത്തന്‍ സ്റ്റൈലില്‍ തല; ആകാംക്ഷയില്‍ ആരാധകര്‍; ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
സോള്‍ട്ട് ആന്‍ഡ് പെപ്പറുമില്ല കട്ടത്താടിയുമില്ല; പുത്തന്‍ സ്റ്റൈലില്‍ തല; ആകാംക്ഷയില്‍ ആരാധകര്‍; ചിത്രങ്ങള്‍

സിനിമ ലോകത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിന്റെ സൗന്ദര്യം കാണിച്ചുകൊടുത്ത നടനാണ് തമിഴ് നടന്‍ തല അജിത്ത്. നരച്ച താടിയും മുടിയുമായി വന്ന അജിത്തിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ച് സിനിമകളിലായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തന്നെയാണ് അജിത്ത് എത്തിയിരുന്നത്. എന്നാല്‍ പുതിയ സിനിമയിക്കായി പുതിയ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുകയാണ് താരം.

തലമുടി കറുപ്പിച്ച് മീശവെച്ച ലുക്കിലാണ് താരത്തെ കാണുന്നത്. എന്തായാലും താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിനൊപ്പം സെല്‍ഫി എടുത്തവരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പുതിയ സിനിമയ്ക്കായുള്ള ലുക്കാണോ ഇത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബോണി കപൂര്‍ നിര്‍മിക്കുന്ന തല 60 ന്റെ ചിത്രീകരണം നവംബര്‍- ഡിസംബര്‍ മാസത്തിലായി തുടങ്ങാനിരിക്കുകയാണ്. ഇതിനാല്‍ തല 60 ലെ ലുക്കാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ല്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ വൈകിയതിനാല്‍ ചിത്രത്തിന്റെ റിലീസും വൈകിയേക്കും. താരത്തിന്റെ പുത്തന്‍ ലുക്കില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com