'ജോലി ഉപേക്ഷിച്ചായാലും ചെയ്യേണ്ടതായിരുന്നു, നഷ്ടബോധമുണ്ട്'; തുറന്നു പറഞ്ഞ് സൈജു കുറുപ്പ്‌

മയൂഖത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ അവസരം വന്നെന്നും എന്നാല്‍ ജോലിതിരക്കു കാരണം അവ സ്വീകരിക്കാന്‍ പറ്റിയില്ലെന്നുമാണ് സൈജു പറയുന്നത്
'ജോലി ഉപേക്ഷിച്ചായാലും ചെയ്യേണ്ടതായിരുന്നു, നഷ്ടബോധമുണ്ട്'; തുറന്നു പറഞ്ഞ് സൈജു കുറുപ്പ്‌

രിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ നായകനായാണ് സൈജു കുറുപ്പ്‌ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാന്‍ സൈജുവിനായി. നായകനായി കയ്യടി നേടാന്‍ പിന്നീടായില്ലെങ്കിലും സഹതാരവും വില്ലനും ഹാസ്യതാരവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

മയൂഖത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ അവസരം വന്നെന്നും എന്നാല്‍ ജോലിതിരക്കു കാരണം അവ സ്വീകരിക്കാന്‍ പറ്റിയില്ലെന്നുമാണ് സൈജു പറയുന്നത്. അത്തരത്തില്‍ നഷ്ടബോധം തോന്നിയ ഒരു സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ദിലീപിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ ചാന്ത്‌പൊട്ടാണ് സൈജു വേണ്ടെന്നു വെച്ചത്. ലീവെടുക്കാന്‍ പറ്റാതിരുന്ന അവസ്ഥയായതിനാലാണ് ചിത്രം വേണ്ടെന്നു വെക്കുന്നത്. ജോലി വിട്ടിട്ടായാലും എടുക്കേണ്ട ചിത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത് എന്നാണ് സൈജു പറയുന്നത്. ജമേഷ് ഷോയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

'മയൂഖം ചെയ്യുന്ന സമയത്ത് ഞാന്‍ എയര്‍ടെല്ലില്‍ ജോലി ചെയ്യുകയായിരുന്നു.. രണ്ട് മാസം ലീവെടുത്താണ് അഭിനയിക്കാന്‍ പോയത്. അത് കഴിഞ്ഞപ്പോഴേക്കും കല്യാണമായി. അതിനും രണ്ടാഴ്ച്ച ലീവെടുത്തു. ആ സിനിമയുടെ ഡബ്ബിങ്ങിന് പോലും എനിക്ക് ലീവെടുക്കാനാകാത്ത അവസ്ഥയായിരുന്നു. ഹരിശാന്താണ് മയൂഖത്തില്‍ എനിക്ക് ഡബ്ബ് ചെയ്തത്. പിന്നെ സിനിമാ ഓഫറുകള്‍ വന്നപ്പോള്‍ എനിക്കൊന്നും സ്വീകരിക്കാന്‍ പറ്റിയില്ല. അതില്‍ ഒരു സിനിമയുടെ കാര്യത്തില്‍ എനിക്ക് നഷ്ടബോധമുണ്ട്. ചാന്ത്‌പൊട്ട് ആണ് ആ സിനിമ. അത് എങ്ങനെയെങ്കിലും ജോലി വിട്ടിട്ടായാലും എടുക്കേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു...പക്ഷേ അതെല്ലാം ദൈവത്തിന്റെ തീരുമാനങ്ങളാണ്...'സൈജു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com