'അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കണ്ട് അമ്പരപ്പോടെ നോക്കിനിന്നിട്ടുണ്ട്' ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

തന്റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പി'ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
'അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കണ്ട് അമ്പരപ്പോടെ നോക്കിനിന്നിട്ടുണ്ട്' ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

തന്റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പി'ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ 'ഭാസി പിള്ള'യായി എത്തുന്ന ഷൈന്‍ ടോം ചാക്കോ ആണ് ഈ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

മയങ്ങിയ കണ്ണുകളുമായി ഷൈന്‍ ബീഡി വലിച്ചുകൊണ്ട് ഒരു കാറിന് പുറത്തേക്ക് നോക്കുന്നതാണ് പോസ്റ്ററിലെ ചിത്രത്തിലുള്ളത്. താന്‍ കൂടെ അഭിനയിച്ച ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഷൈന്‍ എന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈന്‍ തുടര്‍ന്നും തന്റെ നിര്‍മാണ കമ്പനിയായ വേഫാറര്‍ പ്രൊഡക്ഷന്‍സിന്റെ ഭാഗമാകാണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

ഷൈന്‍ തികഞ്ഞ പ്രൊഫഷണനലും ജെന്റില്‍മാനും ആണ്. അദ്ദേഹം കഥാപത്രമായി മാറുന്നത് കണ്ട് താന്‍ അമ്പരപ്പോടെ നോക്കിനിന്നിട്ടുണ്ടെന്നും കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഷൈനിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഫെയ്‌സ്ബുക്ക് വഴി പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com