കലിപ്പിച്ചുനോക്കി ബിജു, മീശപിരിച്ച് പൃഥ്വിയും; അനാര്‍ക്കലിക്ക് ശേഷം വീണ്ടും 

അനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ എഴുതം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും എ കെ യ്ക്കുണ്ട്
കലിപ്പിച്ചുനോക്കി ബിജു, മീശപിരിച്ച് പൃഥ്വിയും; അനാര്‍ക്കലിക്ക് ശേഷം വീണ്ടും 

പൃഥ്വിരാജും ബിജു മേനോനും പ്രധാനങ്ങളാകുന്ന അയ്യപ്പനും കോശിയും (എ.കെ. ) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അട്ടപ്പാടിയിൽ ആരംഭിച്ചു.  സച്ചി തിരകഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് നിർമിക്കുന്നത്‌. 

പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തിയ ഏറെ വിജയമായ അനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ എഴുതം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും എ കെ യ്ക്കുണ്ട്. 

അന്ന രേഷ്മാരാജൻ,  സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, ഗൗരി നന്ദ, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com