'രണ്ടാം വാര്‍ഷികം, പത്ത് വര്‍ഷത്തെ പ്രണയകഥ'; മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് സാമന്ത

വെക്കേഷന്റെ ചിത്രങ്ങളും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ വിഡിയോയുമെല്ലാം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്
'രണ്ടാം വാര്‍ഷികം, പത്ത് വര്‍ഷത്തെ പ്രണയകഥ'; മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് സാമന്ത

തെന്നിന്ത്യയിലെ സൂപ്പര്‍പ്രണയ ജോഡികളാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിന് ശേഷവും ഇരുവരും പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാണ്. രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സാമന്ത. നാഗചൈതന്യയോട് തന്റെ പ്രണയം പറഞ്ഞതിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

' സ്‌ട്രോങ്ങര്‍ ആന്‍ഡ് സ്‌ട്രോങ്ങര്‍... രണ്ടാം വിവാഹ വാര്‍ഷികവും പത്ത് വര്‍ഷത്തെ കഥയും. നിന്നില്‍ ചേര്‍ന്നിരിക്കുകയാണ് നാഗ ചൈതന്യ' എന്ന് സാമന്ത കുറിച്ചു. വെക്കേഷന്റെ ചിത്രങ്ങളും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ വിഡിയോയുമെല്ലാം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ല്‍ ഗോവയില്‍ വെച്ചായിരുന്നു താരങ്ങള്‍ വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരവും ക്രിസ്റ്റ്യന്‍ മതാചാരപ്രകാരവുമായിരുന്നു ഇരുവരുടേയും വിവാഹം.

താരങ്ങള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. താരസുന്ദരിമാരായ രാകുല്‍ പ്രീത്, കാജല്‍ അഗര്‍വാള്‍, ലാവണ്യ ത്രിപതി, ത്രിഷ, ഹന്‍സിക തുടങ്ങിയവര്‍ സൂപ്പര്‍ കപ്പിള്‍സിന് ആശംസകള്‍ നേര്‍ന്നു. സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടി ഇരുവരുടേയും വിവാഹ ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com