ലസ്റ്റ് സ്റ്റോറീസ് തെലുങ്കിലേക്ക്; നായികയാകാൻ അമല പോൾ 

തെലുങ്കിൽ നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ആദ്യ ഭാ​ഗത്തിലാണ് അമല നായികയായെത്തുന്നത്
ലസ്റ്റ് സ്റ്റോറീസ് തെലുങ്കിലേക്ക്; നായികയാകാൻ അമല പോൾ 

ബോളിവുഡില്‍ വലിയ ചര്‍ച്ചയായ 'ലസ്റ്റ് സ്റ്റോറീസ്' മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് പറഞ്ഞ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. അമല പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

‌തെലുങ്കിൽ നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ആദ്യ ഭാ​ഗത്തിലാണ് അമല നായികയായെത്തുന്നത്. തരുണ്‍ ഭാസ്കര്‍. സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവരാണ് ബാക്കി മൂന്ന് ഭാ​ഗങ്ങൾ ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com