''എന്നേക്കാള്‍ സൗന്ദര്യം വടിവേലുവിന് തന്നെ''; ചിരിപ്പിച്ച ചിത്രം പങ്കുവെച്ച് നയന്‍താര, വൈറല്‍

നയന്‍താരയുടെയോ വടിവേലുവിന്റെയോ ആരാധകരാരോ ചെയ്ത ഒരു ഫോട്ടോഷോപ്പ് ചിത്രമാണ് താരം പങ്കുവെച്ചത്.
''എന്നേക്കാള്‍ സൗന്ദര്യം വടിവേലുവിന് തന്നെ''; ചിരിപ്പിച്ച ചിത്രം പങ്കുവെച്ച് നയന്‍താര, വൈറല്‍

ടുത്തിടെ വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര നടത്തിയ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ നിരവധി ആരാധകരാണ് ഷെയര്‍ ചെയ്ത് വൈറലാക്കിയത്. എന്നാലിപ്പോള്‍ നയന്‍താര ഫേസ്ബുക്കില്‍ പങ്കുവെച്ച മറ്റൊരു ചിത്രമാണ് തരംഗം സൃഷ്ടിക്കുന്നത്.  

നയന്‍താരയുടെയോ വടിവേലുവിന്റെയോ ആരാധകരാരോ ചെയ്ത ഒരു ഫോട്ടോഷോപ്പ് ചിത്രമാണ് താരം പങ്കുവെച്ചത്. നയന്‍സിന്റെ ഫോട്ടോയ്ക്ക് മുകളില്‍ നടന്‍ വടിവേലുവിന്റെ ഫോട്ടോ ചേര്‍ത്ത് വച്ചിരിക്കുകയാണ്. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തിയ ചിത്രം കണ്ടാല്‍ ആര്‍ക്കായാലും ചിരി വരും. നയന്‍താരയും ചിരിച്ചു. മാത്രമല്ല, ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. 

ഒറിജിനല്‍ ചിത്രവും വടിവേലുവിന്റെ ഫോട്ടോഷോപ്പ് ചിത്രവും സഹിതമാണ് നയന്‍താര ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. 'ഇത് ചെയ്തതാരായാലും അയാളെ പ്രശംസിക്കാതെ പറ്റില്ല. പ്രിയതാരം വടിവേലുവിനെ വെച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും ഒരു കാര്യം സമ്മതിക്കുന്നു. തന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ'- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്ക് വെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com