'നാരി നാരി...' വീണ്ടും കേൾക്കാം പുതിയ രൂപത്തിൽ; വൈറലായി റീമിക്സ് (വിഡിയോ) 

രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍
'നാരി നാരി...' വീണ്ടും കേൾക്കാം പുതിയ രൂപത്തിൽ; വൈറലായി റീമിക്സ് (വിഡിയോ) 

പ്രേക്ഷകഹൃദയങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു ​ഗാനമാണ് 'നാരി നാരി...'. വർഷങ്ങൾക്ക് ശേഷം ഈ ​ഗാനത്തിന്റെ റീമിക്സാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'മെയ്ഡ് ഇന്‍ ചൈന' എന്ന മിഖില്‍ മുസലെ ചിത്രത്തിലാണ് ​ഗാനത്തിന്റെ റീമിക്സ് ഒരുക്കിയിരിക്കുന്നത്.

രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ​ഗംഭീര നൃത്തചുവടുകളാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സച്ചിനും ജി​ഗാറും ചേർന്ന് ഈണമിട്ട ​ഗാനം വിശാല്‍ ദദ്ലാനി, ജോനിത ഗാന്ധി, സച്ചിന്‍-ജിഗാര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഗുജറാത്തിൽ സംരംഭകനായ രഘു മേത്ത എന്നയാളെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്.  ഒക്ടോബര്‍ 25-ന് ചിത്രം തിയറ്ററുകളില്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com