അങ്ങനെ ഞാന്‍ മദ്യപാനം നിര്‍ത്തി; കാമുകനുമായി പിരിഞ്ഞു; തുറന്നുപറഞ്ഞ് ശ്രുതിഹാസന്‍

മദ്യപാനശീലം അവസാനിപ്പിച്ചതിനെക്കുറിച്ചും കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍
അങ്ങനെ ഞാന്‍ മദ്യപാനം നിര്‍ത്തി; കാമുകനുമായി പിരിഞ്ഞു; തുറന്നുപറഞ്ഞ് ശ്രുതിഹാസന്‍

മദ്യപാനശീലം അവസാനിപ്പിച്ചതിനെക്കുറിച്ചും കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍
 
വിസ്‌കി കഴിച്ചുകൊണ്ടിരുന്ന ആളായിരുന്നു താന്‍. ഇടക്കുവെച്ച് ഈ ശീലം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് വല്ലാത്തൊരു അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവരോട് ഇതേക്കുറിച്ച് സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. 

കാമുകന്‍ മിഖായേല്‍ കോഴ്‌സലുമായുള്ള വേര്‍പിരിയല്‍ തന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. ''ഞാന്‍ വളരെ കൂള്‍ ആയിരുന്നു, നിഷ്‌കളങ്കയായിരുന്നു. പെട്ടെന്ന് ഇമോഷണല്‍ ആകുന്ന ആളായിരുന്നു. ആ ബന്ധം എന്നെ വളരെ കാര്യങ്ങള്‍ പഠിപ്പിച്ചു'', ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com