ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലം മാത്രം, എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക?; വിജയ്‌യെ അനുകൂലിച്ച് കുറിപ്പ് 

ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ് ഡെറ്റോള്‍ ഉപയോഗിച്ച് കൈകഴുകാറുണ്ട് എന്ന സംവിധായകന്‍ സാമിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്
ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലം മാത്രം, എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക?; വിജയ്‌യെ അനുകൂലിച്ച് കുറിപ്പ് 

കൊച്ചി: ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ് ഡെറ്റോള്‍ ഉപയോഗിച്ച് കൈകഴുകാറുണ്ട് എന്ന സംവിധായകന്‍ സാമിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇതിന്റെ അലയൊലികള്‍ തമിഴ് സിനിമ ലോകത്ത് നിലനില്‍ക്കുകയാണ്. വലിയ തോതിലാണ് വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. വിഷയത്തില്‍ വിജയ്‌യെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ് എന്ന് പറഞ്ഞ് വിജയ്‌യെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍.

'അണുക്കള്‍ എല്ലായിടത്തുമുണ്ട്.അതുകൊണ്ട് ഏതൊരു സാഹചര്യത്തിലും ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക?'- ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടെ നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?'- ഷിനു ശ്യാമളന്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം


'നടന്‍ വിജയ് ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു കഴുകും'. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകന്‍ പറയുന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ ഒരു രോഗിയെ പരിചരിച്ചതിന് ശേഷവും അതിന് മുന്‍പും കൈകള്‍ കഴുകുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല അതില്‍. അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കുവാന്‍ ഹാന്‍ഡ് വാഷ് വളരെ പ്രാധാന്യമുള്ളതാണ്.

ഇതൊരു ഉദാഹരണത്തിന് പറഞ്ഞെന്ന് മാത്രം. ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്.

വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??

മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടെ നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?

ഡോ. ഷിനു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com