സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്‌റ്റോറിയുമായി സക്കരിയ; നായകന്മാരായി ജോജുവും ഇന്ദ്രജിത്തും

സുഡാനിയിലേതുപോലെ മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്
സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്‌റ്റോറിയുമായി സക്കരിയ; നായകന്മാരായി ജോജുവും ഇന്ദ്രജിത്തും

സൂപ്പര്‍ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സംവിധായകന്‍ സക്കരിയ മൊഹമ്മദിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹലാല്‍ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഇന്ദ്രജിത്ത് സുകുമാരനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്റണിയാണ് നായിക. കൂടാതെ ഷറഫുദ്ദീനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആഷിഖ് അബു, ജെസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുഡാനിയിലേതുപോലെ മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ക്യാമറ. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതം. സക്കരിയയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മികച്ച വിജയമാണ് ആദ്യചിത്രമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. കൂടാതെ ദേശിയ, ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com