''ഓവര്‍ ആയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക'': മമ്മൂട്ടിയെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ വെങ്കി, ചേര്‍ത്ത് പിടിച്ച് സൂപ്പര്‍സ്റ്റാര്‍, വീഡിയോ 

മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം അതിരു കവിഞ്ഞ് ഏറെ വൈകാരികമായിട്ടായിരുന്നു വെങ്കി പ്രതികരിച്ചത്.
''ഓവര്‍ ആയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക'': മമ്മൂട്ടിയെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ വെങ്കി, ചേര്‍ത്ത് പിടിച്ച് സൂപ്പര്‍സ്റ്റാര്‍, വീഡിയോ 

ലാല്‍ ജോസിന്റെ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ കണ്ടെത്താന്‍ ചാനലില്‍ സംഘടിപ്പിച്ച ഷോയിലൂടെയാണ് വെങ്കി എന്ന നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത്. ഇപ്പോള്‍ 'സ്റ്റാന്‍ഡ് അപ്' എന്ന ചിത്രത്തില്‍ നായകനായി എത്തുകയാണ് വെങ്കി. കടുത്ത മമ്മൂട്ടി ഫാനായ വെങ്കി ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചില്‍ മമ്മൂട്ടിയെ ആദ്യമായി നേരിട്ട് കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്. 

മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം അതിരു കവിഞ്ഞ് ഏറെ വൈകാരികമായിട്ടായിരുന്നു വെങ്കി പ്രതികരിച്ചത്. ചടങ്ങിനിടെ വെങ്കി നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 'മമ്മൂക്ക, ഒരുപാട് നന്ദി, മമ്മൂക്കയെ നേരിട്ടു കണ്ട അനുഭവത്തെക്കുറിച്ച് പറയാമെന്ന് പറഞ്ഞായിരുന്നു വെങ്കി തുടങ്ങിയത്. 

'സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഉച്ചയ്ക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് പോവുകയായിരുന്നു, അതിനിടയിലാണ് കൂട്ടുകാര്‍ മമ്മൂട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. എവിടെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തുള്ള കൊട്ടാരത്തില്‍ എന്നായിരുന്നു മറുപടി. വാടാ പോയി കാണാം പറഞ്ഞ് അങ്ങോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ചേട്ടന്‍മാര്‍ അന്ന് അകത്തേക്ക് കയറ്റിയിരുന്നില്ല. 

ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ നോക്കുമായിരുന്നു. അങ്ങനെ ഗേറ്റിന്റെ സൈഡിലെ വിള്ളലിലൂെട അകത്തേയ്ക്ക് നോക്കിക്കൊണ്ടരിരുന്നു. ആള്‍ക്കാരെല്ലാം എഴുന്നേല്‍ക്കുന്നത് കണ്ടപ്പോഴാണ് മമ്മൂക്ക വരുന്നുവെന്ന് മനസ്സിലായത്. മുടിയൊക്കെ പറ്റെ വെട്ടി സ്‌റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക, ഓഗസ്റ്റ് 15 ന്റെ ലൊക്കേഷനായിരുന്നു അത്. 'അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്ന് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം , ദൈവത്തിന് നന്ദി'- വെങ്കി പറഞ്ഞു. 

ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ആന്റോ ജോസഫ് മൈക്കെടുത്ത് മറ്റൊരു കാര്യം പറഞ്ഞത്. വെങ്കിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കമന്റ് ആയിരുന്നു. 'ഇവന്‍ ഒരു റൗണ്ട് ഓടും കേട്ടോ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനുശേഷം തന്റെ അരികിലേയ്ക്കു വന്ന വെങ്കിയെ മമ്മൂട്ടി ചേര്‍ത്തുപിടിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com