നവ്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ദുബായില്‍ നിന്ന് എത്തി കണ്ണന്‍; കളറായി പിറന്നാള്‍ ആഘോഷം; വിഡിയോ

നവ്യയെ അറിയിക്കാതെ നാട്ടില്‍ എത്തി കൃത്യം 12 മണിയ്ക്ക് ബര്‍ത്ത്‌ഡേ കേക്കുമായി മുന്നിലെത്തിയാണ് കണ്ണന്‍ ഞെട്ടിച്ചത്
നവ്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ദുബായില്‍ നിന്ന് എത്തി കണ്ണന്‍; കളറായി പിറന്നാള്‍ ആഘോഷം; വിഡിയോ

വര്‍ഷത്തെ പിറന്നാള്‍ നവ്യയ്ക്ക് വളരെ സ്‌പെഷ്യലാണ്. മകന്‍ സായിയുടെ പിറന്നാള്‍ സര്‍പ്രൈസിന് പിന്നാലെ ദുബായില്‍ നിന്ന് എത്തി നവ്യയെ ഞെട്ടിച്ചിരിക്കുകയാണ് സഹോദരന്‍ കണ്ണന്‍. ഒക്ടോബര്‍ 14നാണ് നവ്യയുടെ ജന്മദിനം. നവ്യയെ അറിയിക്കാതെ നാട്ടില്‍ എത്തി കൃത്യം 12 മണിയ്ക്ക് ബര്‍ത്ത്‌ഡേ കേക്കുമായി മുന്നിലെത്തിയാണ് കണ്ണന്‍ ഞെട്ടിച്ചത്. നവ്യയാണ് പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചത്.

സംസ്ഥാനപുരസ്‌കാരത്തിന്റെ ആകൃതിയില്‍ 'സ്റ്റാറിങ് നവ്യ നായര്‍' എന്ന കാപ്ഷന്‍ എഴുതിയ മനോഹരമായ കേക്ക് ആണ് ചേച്ചിക്കായി സഹോദരന്‍ ഒരുക്കിയിരുന്നത്. മകന്‍ സായിയും അച്ഛനും അമ്മയുമെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ കൂടെയുണ്ടായിരുന്നു. നൈറ്റ് ഗൗണ്‍ ധരിച്ച് കേക്ക് മുറിക്കുന്ന നവ്യയെയാണ് വിഡിയോയില്‍ കാണുന്നത്. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം പിറന്നാള്‍ ആഘോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവെച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളുകളില്‍ ഒന്നാണ് ഇത് എന്നാണ് താരം കുറിച്ചത്. എന്റെ നക്ഷത്രം അനുസരിച്ചുള്ള പിറന്നാളാഘോഷവും, ജനനതിയതി വച്ചുള്ള പിറന്നാളാഘോഷവും പോലെ ഇനിയും ഏറെ സര്‍പ്രൈസുകള്‍ നിറഞ്ഞ ഒരു വര്‍ഷം നല്‍കണമേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. 12 മണിയ്ക്ക് കണ്ണന്‍ ഒരുക്കിയ സര്‍പ്രൈസ് കേക്ക് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ദുബായില്‍ നിന്ന് എനിക്ക് സര്‍പ്രൈസ് തരാനായി അവന്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും സ്‌നേഹം' താരം കുറിച്ചു. കൂടാതെ തന്റെ പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ഈരീധകന്റെ ചിത്രവും താരംപങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് വിട്ടുനിന്നിട്ടും നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com