''നീയാണ് ഞങ്ങളുടെ പ്രകാശം'': ദൈവമയച്ച മാലാഖ കുഞ്ഞിന് പിറന്നാളാശംസിച്ച് സണ്ണി ലിയോണി

ഇന്ന് നിഷയുടെ നാലാം ജന്‍മദിനം ആഘോഷിക്കുകയാണ് സണ്ണിയും ഭര്‍ത്താവും.
''നീയാണ് ഞങ്ങളുടെ പ്രകാശം'': ദൈവമയച്ച മാലാഖ കുഞ്ഞിന് പിറന്നാളാശംസിച്ച് സണ്ണി ലിയോണി

ഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നായിരുന്നു നടി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷ എന്ന കുട്ടിയെ ദത്തെടുത്തത്. ഇപ്പോള്‍ നിഷ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. 

2017ല്‍ ദത്തെടുക്കുമ്പോള്‍ 21 മാസമായിരുന്നു നിഷയുടെ പ്രായം. കുഞ്ഞ് നിഷ ജീവിതത്തിലേക്ക് വന്നതില്‍പ്പിന്നെ അതീവ സന്തോഷവതിയായിരുന്നു സണ്ണി. മകളുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് നിഷയുടെ നാലാം ജന്‍മദിനം ആഘോഷിക്കുകയാണ് സണ്ണിയും ഭര്‍ത്താവും.

'എന്റെ കുഞ്ഞ് മാലാഖയ്ക്ക് പിറന്നാളാശംസകള്‍. നീയാണ് ഞങ്ങളുടെ പ്രകാശം. ദൈവം അയച്ച മാലാഖ'- മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു. 

നിഷയെ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ട് സണ്ണിയ്ക്ക്. ഐവിഎഫ് മാര്‍ഗത്തിലൂടെയാണ് അഷറും നോവയും സണ്ണിക്ക് ജനിക്കുന്നത്. നിഷ വന്ന ശേഷമാണ് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതെന്നും ജീവിതത്തിന് അര്‍ഥം കൈവന്നതെന്നും സണ്ണിയും ഡാനിയലും പലപ്പോഴും വ്യക്തമാക്കിയിരുന്നു. 

'എനിക്കും ഡാനിയേലിനും കുഞ്ഞുങ്ങള്‍ വേണമെന്ന ചിന്ത തുടങ്ങിയിട്ട് കാലങ്ങളായി. കുഞ്ഞുങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ഒരു വലിയ കുടുംബമാണ് എന്റെ സ്വപ്നം. അത് സാധ്യമായി. ഇപ്പോള്‍ എന്റെ കുടുംബം പൂര്‍ണമായി. ഞങ്ങളുടെ ജീവിതം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഇതാണെന്ന് ഞാന്‍ കരുതുന്നു. മൂന്ന് മക്കള്‍ക്കൊപ്പമുള്ള തങ്ങളുടെ കുടുംബചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com