മഞ്ജുവാര്യര്‍ തമിഴിലും വിജയദേവത; അസുരന്‍ പത്തുദിവസം കൊണ്ട് 100 കോടി ക്ലബില്‍

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം അസുരന്‍ നൂറ് കോടി ക്ലബില്‍ 
മഞ്ജുവാര്യര്‍ തമിഴിലും വിജയദേവത; അസുരന്‍ പത്തുദിവസം കൊണ്ട് 100 കോടി ക്ലബില്‍

ധനുഷും വെട്രിമാരനും മഞ്ജുവാര്യരും ഒന്നിച്ച ചിത്രമാണ് അസുരന്‍. ചിത്രം 100 കോടി ഇടം പിടിച്ചിരിക്കുകയാണ്. എന്നാല്‍ തീയേറ്റര്‍ കളക്ഷന്‍ മാത്രമല്ല ഇത്. കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം രണ്ടാഴ്ചയ്ക്കിടെ തീയേറ്ററുകളില്‍ നിന്ന് നേടിയത് 60 കോടിയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുമ്പോള്‍ ചെന്നൈ ബോക്‌സ്ഓഫീസില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്.

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അസുരന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തിയത്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി.വി. പ്രകാശ് ആണ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com