മാധുരിയുടെ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സാന്യ; ജീന്‍സും മഞ്ഞ ബ്ലൗസും ധരിച്ച് ട്വിസ്റ്റ്

'സയ്‌ലാബ്' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് സാന്യയുടെ നൃത്തം
മാധുരിയുടെ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സാന്യ; ജീന്‍സും മഞ്ഞ ബ്ലൗസും ധരിച്ച് ട്വിസ്റ്റ്

മാധുരി ദീക്ഷിത് തകര്‍ത്താടിയ 'ഹംകോ ആജ് കല്‍ ഹെ ഇന്തെസാര്‍' എന്ന ഗാനത്തിനൊപ്പം ചുവടുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സാന്യ മല്‍ഹോത്ര. 1990ല്‍ പുറത്തിറങ്ങിയ 'സയ്‌ലാബ്' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് സാന്യയുടെ നൃത്തം.

ജീന്‍സിനൊപ്പം മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ധരിച്ചാണ് നൃത്തം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മാധുരി ധരിച്ചിരുന്നതും മഞ്ഞ നിറത്തിലുള്ള ബ്ലൗസ് തന്നെയായിരുന്നു. കുറച്ചു നാളായി നൃത്തം ചെയ്തിട്ടില്ലെന്നും നൃത്തത്തെ വല്ലാതെ മിസ് ചെയ്യുന്നെന്നും കുറിച്ചാണ് സാന്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

നാല് ലക്ഷത്തിലധം പേര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. സാന്യയുടെ നൃത്തതെ അഭിനന്ദിച്ചുള്ള കമന്റുകള്‍ കൊണ്ട് നിറയുകയാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com