ലംബോര്‍ഗിനി ഉറുസ് ഓടിച്ച് ടിനി ടോം, മാരുതി സ്വിഫ്റ്റാണെന്ന് വിഷ്ണുവിന്റെ കമന്റ്; വിഡിയോ

ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ് യുവി ഉറുസ് ഓടിക്കുന്നതാണ് വിഡിയോയിലുള്ളത്
ലംബോര്‍ഗിനി ഉറുസ് ഓടിച്ച് ടിനി ടോം, മാരുതി സ്വിഫ്റ്റാണെന്ന് വിഷ്ണുവിന്റെ കമന്റ്; വിഡിയോ

സൂപ്പര്‍കാറുകളോടുള്ള പ്രിയം നടന്‍ ടിനി ടോം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അതില്‍ ലംബോര്‍ഗിനിയോടൊണ് ടിനി ടോമിന് കൂടുതല്‍ താല്‍പ്പര്യം. അതിനാല്‍ ലംബോര്‍ഗിനി ഓടിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും താരം പാഴാക്കാറില്ല. ഇപ്പോള്‍ സൂപ്പര്‍ ലംബോര്‍ഗിനി ഡ്രൈവിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ് യുവി ഉറുസ് ഓടിക്കുന്നതാണ് വിഡിയോയിലുള്ളത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമാണ് താരത്തിന്റെ കറക്കം.

വിഷ്ണുവിനൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും വണ്ടിയിലുണ്ട്. മാരുതി സ്വിഫ്റ്റിലാണ് തങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്നാണ് വിഷ്ണുവിന്റെ കമന്റ്. ഇത് കേട്ട് ലംബോര്‍ഗിനിയാണ് താന്‍ ഓടിക്കുന്നത് എന്ന് ടിനി ടോം വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ് ബ്രദറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ടിനി ടോമും വിഷ്ണുവും. കഴിഞ്ഞ ദിവസം മോഹന്‍ലാലിനും ലംബോര്‍ഗിനിയ്ക്കുമൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ടിനി ടോം പങ്കുവെച്ചിരുന്നു. ലാലേട്ടനും ലംബോര്‍ഗിനിക്കും വിലകൂടുതലാണ് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെയാണ് ലംബോ ഡ്രൈവിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലംബോര്‍ഗിനിയുടെ ആദ്യ എസ് യുവിയായ ഉറുസിന് ഏകദേശം ഏകദേശം 3.50 കോടി രൂപയാണ് വില. സൂപ്പര്‍ എസ്‌യുവിയെന്നു ലംബോര്‍ഗിനി വിശേഷിപ്പിക്കുന്ന ഉറുസിനു കരുത്തേകുന്നത് നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com