'അടിപൊളിഞ്ഞ പാലാരിവട്ടം പാലം'; രമ്യയുടെ അടിപൊളി പാട്ട് വൈറൽ (വിഡിയോ)

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ രമ്യ സര്‍വദ ദാസ് ആണ് പാട്ടിന്റെ വരികളെഴുതിയതും പാടിയതും
'അടിപൊളിഞ്ഞ പാലാരിവട്ടം പാലം'; രമ്യയുടെ അടിപൊളി പാട്ട് വൈറൽ (വിഡിയോ)

റെ വിവാദമായ പാലാരിവട്ടം പാലത്തെക്കുറിച്ചുള്ള ഒരു പാട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ‌വൈറലാകുന്നത്. അടിപ‌ൊളി പാലാരിവട്ടം പാലം എന്ന് തുടങ്ങുന്ന ​ഗാനം ആക്ഷേപഹാസ്യ ‌രൂപേണ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ രമ്യ സര്‍വദ ദാസ് ആണ് പാട്ടിന്റെ വരികളെഴുതിയതും പാടിയതും. രമ്യ തന്നെയാണ് ​ഗാനരം​ഗത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

പാലാരിവട്ടം പാലത്തിന്റെ നിലവിലെ അവസ്ഥയാണ് ​ഗാനരം​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്ത് മേനോന്‍ സം​ഗീതം നിർവഹിച്ചിരിക്കുന്നു. ഷീന ചാക്കോ, സോഹില്‍ എന്നിവര്‍ ചേര്‍ന്നാണ് കാമറ

ഗംഗ ജി നായര്‍, വിജയകൃഷ്ണന്‍ എ ബി, പ്രണവ് യേശുദാസ്, കൃഷ്‌ണേന്ദു സുരേഷ്, അരുണ്‍ കെ അച്യുതന്‍, വിഷ്ണുദാസ് നന്ദന്‍, രഞ്ജിത്ത് മങ്ങാട്ട്, ധീരജ് കെ രാജാറാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com