ചുരുട്ടും കത്തിച്ച് പൊലീസ് ജീപ്പിന് മുകളില്‍ പൃഥ്വിരാജ്;  ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കടുവയുമായി ഷാജി കൈലാസ്

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് കടുവ
ചുരുട്ടും കത്തിച്ച് പൊലീസ് ജീപ്പിന് മുകളില്‍ പൃഥ്വിരാജ്;  ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കടുവയുമായി ഷാജി കൈലാസ്

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്തുവിട്ടത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. ചുരുട്ടും കത്തിച്ച് പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ കയറി ഇരിക്കുന്ന പൃഥ്വിവിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ചുറ്റും പരിക്കേറ്റു കിടക്കുന്ന പൊലീസുകാരെയും കാണാം. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് കടുവ.

തന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പുറത്തുവിടും എന്ന് അറിയിച്ച് താരം രംഗത്തെത്തിയിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  വരുന്നു എന്ന അടിക്കുറിപ്പില്‍ ചുരുട്ടു കത്തിച്ചു പിടിച്ചിരിക്കുന്ന വലം കൈയിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. പൃഥ്വിരാജിന്റെ മെമ്മറിയുടെ രണ്ടാം ഭാഗമാണെന്നും ഷാജി കൈലാസിന്റെ പുതിയ ചിത്രമാണെന്നും തുടങ്ങിയ നിരവധി കമന്റുകള്‍ നിറഞ്ഞു. അതിന് പിന്നാലെയാണ് താരം സര്‍പ്രൈസ് പുറത്തുവിട്ടത്.

ആദം ജോണ്‍ ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ കഥ. ഛായാഗ്രഹണം രവി.കെചന്ദ്രന്‍, തെലുങ്ക് സംഗീത സംവിധാകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും
മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ആറ് വര്‍ഷം മുന്‍പ് പുറത്തുവന്ന ജിഞ്ചറാണ് ഷാജി കൈലാസിന്റെ അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com