വിവാഹത്തിന് മുന്‍പ് രണ്‍വീറിനൊപ്പം താമസിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ദീപിക പദുക്കോണ്‍

പാരമ്പര്യത്തില്‍ നിന്ന് വിട്ടുപോകാന്‍ നിരവധി പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് അത് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നാണ് ദീപിക പറയുന്നത്
വിവാഹത്തിന് മുന്‍പ് രണ്‍വീറിനൊപ്പം താമസിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ദീപിക പദുക്കോണ്‍

ഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരാകുന്നത്. നീണ്ടനാളായി പ്രണയത്തിലായിരുന്നെങ്കിലും ഇവര്‍ വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചിരുന്നില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് ദീപിക. ഹാര്‍പര്‍ ബസാര്‍ യുഎസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പാരമ്പര്യത്തില്‍ നിന്ന് വിട്ടുപോകാന്‍ നിരവധി പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് അത് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നാണ് ദീപിക പറയുന്നത്. രണ്‍വീറിന് എന്തായാലും അത് ഓകെ ആയിരുന്നു. നിന്നെ എന്താണ് സന്തോഷിപ്പിക്കുന്നത് അത് തന്നെയാണ് എന്റെയും സന്തോഷം എന്നാണ് രണ്‍വീര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എനിക്ക് അതാതിന്റെ സമയത്ത് എല്ലാക്കാര്യങ്ങളും ചെയ്യാനായിരുന്നു ആഗ്രഹം. എന്റെ അച്ഛനും അമ്മയും അങ്ങനെ ചെയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതിനാല്‍ മറ്റ് വഴികളൊന്നും എനിക്ക് അറിയില്ലായിരുന്നു' ദീപിക പറഞ്ഞു.

ഒരുമിച്ച് താമസിക്കാന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ വിവാഹത്തിന് ശേഷം എന്താണ് കണ്ടെത്തുക എന്നാണ് ദീപികയുടെ ചോദ്യം. ഈ വര്‍ഷം തനിക്ക് അങ്ങനെയായിരുന്നു, ഒരുമിച്ച് താമസിക്കുന്നു, പരസ്പരം കൂടുതല്‍ തിരിച്ചറിയുന്നു. ഇതിലൂടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് എടുത്തതെന്നും ദീപിക പറഞ്ഞു. വിവാഹം വലിയ പ്രശ്‌നമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ ഞങ്ങളുടെ അനുഭവം അതായിരുന്നില്ലെ. വിവാഹത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14നാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഒന്നാം വിവാഹം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് താരദമ്പതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com