വേദിയുടെ ആകര്‍ഷണമായി പ്രാര്‍ത്ഥന: അഭിമാന നിമിഷം ആസ്വദിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്, വീഡിയോ

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സിന്റെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രം.
വേദിയുടെ ആകര്‍ഷണമായി പ്രാര്‍ത്ഥന: അഭിമാന നിമിഷം ആസ്വദിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്, വീഡിയോ

ഷ്യാവിഷന്‍ മൂവി അവാര്‍ഡ് 2019 ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങിയ സിനിമാ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സിന്റെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രം. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍സിങ്, ആയുഷ്മാന്‍ ഖുരാന എന്നിവര്‍ക്കൊപ്പം, തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍ നിന്ന് വിജയ് സേതുപതിയും ധനുഷും അവാര്‍ഡ് നിശയ്ക്ക് അഴകേകാന്‍ എത്തിയിരുന്നു. 

മഞ്ജു വാരിയറും ടൊവിനോ തോമസും പങ്കെടുത്ത ചടങ്ങില്‍ നടിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തും പങ്കെടുത്തിരുന്നു. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകള്‍ പ്രാര്‍ത്ഥനയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത് നേരിട്ട് കാണാനാണ് അമ്മ പൂര്‍ണ്ണിമ എത്തിയത്. 

'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ 'ലാലേട്ടാ..'. എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് പ്രാര്‍ത്ഥനയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പ്രാര്‍ത്ഥനയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം കൂടിയാണിത്. മകളുടെ നേട്ടം നേരില്‍ കാണാനെത്തിയ പൂര്‍ണിമ വളരെ ആഹ്ലാദത്തോടെയാണ് ആ കാഴ്ച കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com