അജുവിന്റെ ബാഹുബലി പാട്ട് ഒരുങ്ങിയത് ഇങ്ങനെ; മേക്കിങ് വിഡിയോ കാണാം  

'ഞാനെന്നും കിനാവ്' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ
അജുവിന്റെ ബാഹുബലി പാട്ട് ഒരുങ്ങിയത് ഇങ്ങനെ; മേക്കിങ് വിഡിയോ കാണാം  

ബിജു മേനോൻ – ജിബു ജേക്കബ് ടീമിൻ്റെ ആദ്യരാത്രി എന്ന ചിത്രത്തിലെ കുട്ടനാടൻ ബാഹുബലി എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 'ബാഹുബലി'യിലെ 'ഒരേ ഒരു രാജ' എന്ന ഗാനത്തിന്‍റെ സ്പൂഫായി ഒരുക്കിയ 'ഞാനെന്നും കിനാവ്' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ. 

നര്‍മ്മ രസപ്രധാനമായ രംഗങ്ങള്‍ കൊണ്ടു ശ്രദ്ധ നേടിയ ​ഗാനരം​ഗത്തിൽ അജു വര്‍ഗീസും അനശ്വര രാജനുമാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മ വരികളെഴുതിയ ​ഗാനം ആന്‍ ആമി, രഞ്ജിത് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഈ ഗാനരംഗത്തിനായി അണിയറയിൽ പ്രവർത്തിച്ചവരെല്ലാം അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com