ആദ്യ സെല്‍ഫി ഗിന്നസ് റെക്കോര്‍ഡില്‍; ഒരു കോടി പതിനെട്ട് ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കി താരം

ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് നടി ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം.
ആദ്യ സെല്‍ഫി ഗിന്നസ് റെക്കോര്‍ഡില്‍; ഒരു കോടി പതിനെട്ട് ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കി താരം

ന്‍സ്റ്റ്ര്രഗാമിലെ ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് നടി ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റന്റെ പോസ്റ്റ്. താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം ആദ്യം പോസ്റ്റ് ചെയ്ത സെല്‍ഫിക്കാണ് ഇത്രയും ലൈക്കുകള്‍ ലഭിച്ചത്. സെല്‍ഫി പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ലൈക്കിന്റെയും ഫോളോവേഴ്‌സിന്റെയും തള്ളിക്കയറ്റമായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവയ്ക്കുന്നത്. ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് നടി ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം. കോര്‍ട്ടീനി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരായിരുന്നു ജെന്നിക്കൊപ്പം സെല്‍ഫിയില്‍ ഉണ്ടായിരുന്നത്. 

'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ലൈക്കുകള്‍ ആയിരം കവിഞ്ഞു. ഒരു മണിക്കൂറുകള്‍ കൊണ്ട് ജെന്നിഫര്‍ അനിസ്റ്റന്റെ ഫോളോവേര്‍സിന്റെ എണ്ണം ഒരു ലക്ഷം. അങ്ങനെ അത് ഗിന്നസ് റെക്കോര്‍ഡില്‍ എത്തി. അഞ്ച് മണിക്കൂര്‍ 16 മിനിറ്റില്‍ അനിസ്റ്റനെ തേടിയെത്തിയത് പത്ത് ലക്ഷം ആരാധകരാണ്. 

ഏറ്റവും വേഗത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫര്‍ അനിസ്റ്റര്‍. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ്  പത്ത് ലക്ഷം ആരാധകരെ അവര്‍ നേടിയത്. 

ജെന്നിഫറിന്റെ സെല്‍ഫിക്ക് ഇതുവരെ ലഭിച്ച ലൈക്‌സ് ഒരുകോടി പതിനെട്ട് ലക്ഷം. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിനെ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com