രമ്യയും ഭര്‍ത്താവും വീണ്ടും ഒന്നിക്കുന്നു; 15 വർഷത്തിന് ശേഷം പുതിയ ചിത്രം

'ശ്രീ ആഞ്ജനേയം' ആണ് ഇരുവരും ഒന്നിച്ച അവസാനചിത്രം
രമ്യയും ഭര്‍ത്താവും വീണ്ടും ഒന്നിക്കുന്നു; 15 വർഷത്തിന് ശേഷം പുതിയ ചിത്രം

മ്യ കൃഷ്ണനും ഭര്‍ത്താവും സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ വംശിയും വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു. പതിനഞ്ച് വര്‍ഷത്തിന് ശേഷം പ്രകാശ് രാജ് പ്രധാനവേഷത്തിലെത്തുന്ന 'വന്ദേമാതരം' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങും.

1998-ല്‍ പുറത്തിറങ്ങിയ 'ചന്ദ്രലേഖ' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിത്രീകരണത്തിനിടെ പ്രണണയത്തിലായ ഇരുവരും 2003ലാണ് വിവാഹിതരായത്. 2004-ല്‍ പുറത്തിറങ്ങിയ 'ശ്രീ ആഞ്ജനേയം' ആണ് ഇരുവരും ഒന്നിച്ച അവസാനചിത്രം.

വിവാഹശേഷം സിനിമയിൽ നിന്ന് അൽപകാലം വിട്ടുനിന്ന രമ്യ ശ്യാമപ്രസാദ് ചിത്രം ഒരേ കടലിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. ബാഹുബലിയിലെ പ്രകടനത്തിലൂടെ ഏറെ അഭിനന്ദനം നേടിയ രമ്യ പിന്നീട് ബാഹുബലി 2, സൂപ്പര്‍ ഡിലക്‌സ് എന്നീ ചിത്രങ്ങളിലും തിളങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com