'രണ്ടാം ഭാര്യയെ' ചൊല്ലി പതിവായി വഴക്കിട്ടിരുന്നു; പൃഥിയെ ട്രോളി സുപ്രിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th October 2019 04:51 PM |
Last Updated: 18th October 2019 04:51 PM | A+A A- |

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിയുടെ സിനിമാ ജീവിതത്തിലും കരുത്തുറ്റ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നത് സുപ്രിയയാണ്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ചുമതലകള്‍ വഹിക്കുന്നതും സുപ്രിയ തന്നെ.
സമൂഹമാധ്യമങ്ങളിലും സുപ്രിയ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ സുപ്രിയ പൃഥ്വിയെക്കുറിച്ചു പറഞ്ഞ രസകരമായ ഒരു കാര്യം സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നു.
പൃഥ്വിയുടെ രണ്ടാം ഭാര്യയെക്കുറിച്ചാണ് സുപ്രിയയുടെ ട്രോള്‍. പല വൈകുന്നേരങ്ങളിലും പൃഥ്വിയുടെ 'രണ്ടാം ഭാര്യയെ' ചൊല്ലി താന്‍ വഴക്കിട്ടിരുന്നു എന്നാണ് സുപ്രിയ പറയുന്നത്. ആ 'രണ്ടാം ഭാര്യ' മറ്റാരുമല്ല, ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. അത്രയേറെ സമയം പൃഥ്വി ആ സിനിമയ്ക്കായി ചെലവഴിച്ചിരുന്നു എന്നാണ് സുപ്രിയ പറയുന്നത്. നടനില്‍ നിന്നു പൃഥ്വി സംവിധായകനായും നിര്‍മാതാവായും വളര്‍ന്നതിലുള്ള സന്തോഷവും സുപ്രിയ വിഡിയോയില്‍ പങ്കുവയ്ക്കുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തയാറെടുപ്പിലാണ് ഇപ്പോള്‍ താരം.