ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആര്? ശാസ്ത്രം പറയുന്നത് ബെല്ലയുടെ പേര്, കാരണമിതാണ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th October 2019 09:07 PM |
Last Updated: 18th October 2019 09:07 PM | A+A A- |
ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ആരാണെന്നത് എപ്പോഴും ഒരു തർക്കവിഷയമാണ്. എന്നാല്‍ അത് മോഡലായ ബെല്ല ഹാഡിഡ് ആണെന്നാണ് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്രീക്ക് ഗണിത ശാസ്ത്രത്തിലെ 'ബ്യൂട്ടി പൈ സ്റ്റാന്‍റേര്‍ഡിന്‍റെ സുവര്‍ണ്ണ അനുപാതം' ഉപയോഗിച്ചാണ് ബെല്ല ഏറ്റവും സുന്ദരിയാണെന്ന് ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയത്.
ശാസ്ത്രീയ സൂത്രവാക്യങ്ങൾ ഉപയോഗിച്ചുള്ള അനുപാതങ്ങൾ അനുസരിച്ച് ബെല്ലയുടെ മുഖം 94.35 ശതമാനം പൂർണമാണ്. ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കാല്‍ പൂര്‍ണതയുമുണ്ടെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞൻമാർ പറയുന്നത്. രണ്ടാം സ്ഥാനത്തെത്തിയ മോഡലായ ദിവ ബിയോണ്‍ 92.44 ശതമാനം സുന്ദരിയാണ്. നടി അബംര്‍ ഹെര്‍ഡാണ് മൂന്നാം സ്ഥാനത്ത്. 91.85 ശതമാനമാണ് ഇവര്‍ക്ക്.