അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍
അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ഹിന്ദി നടന്‍ അമിതാഭ് ബച്ചനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചന്‍. പതിവു പരിശോധനകള്‍ക്കാണ് ബച്ചനെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിതാഭ് ബച്ചന്‍ എഴുപത്തിയേഴാം ജന്മദിനം ആഘോഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com