ഇത് ടോപ്പും യോഗ പാന്റ്‌സുമല്ലേ?: മലൈകയുടെ ജിം ഡ്രസ് കണ്ട് അന്തംവിട്ട് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ബാഗുമായിട്ടാണ് മലൈക ജിമ്മിലേക്ക് പോകുന്നത്.
ഇത് ടോപ്പും യോഗ പാന്റ്‌സുമല്ലേ?: മലൈകയുടെ ജിം ഡ്രസ് കണ്ട് അന്തംവിട്ട് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

ഫിറ്റ്‌നസിന്റെ പേരിലും ലുക്കിലുമെല്ലാം എന്നും ബോളിവുഡിലെ ചര്‍ച്ചാവിഷയമാണ് ബോളിവുഡ് നടിയും നര്‍ത്തകിയും മോഡലുമൊക്കെയായ മലൈക അറോറ. മലൈകയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും ബോളിവുഡില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. ഇപ്പോള്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ബാഗുമായിട്ടാണ് മലൈക ജിമ്മിലേക്ക് പോകുന്നത്. കയ്യില്‍ ഒരു വാട്ടര്‍ ബോട്ടില്‍ പിടിച്ച താരം കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. ആകെയുള്ള ഈ ബ്ലാക്ക് മയത്തിനിടക്ക് ധരിച്ച വെള്ള ചെരിപ്പും ശ്രദ്ധേയമാണ്. 

പക്ഷേ കാര്യമതല്ല, മലൈകയുടെ ജിം ഡ്രസ് കണ്ടാല്‍ ടോപ്പും യോഗാ പാന്റ്‌സും പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വന്‍ സെക്‌സി ലുക്കിലെത്തിയ താരത്തിന്റെ ഡ്രസില്‍ കണ്ണുടക്കി നില്‍ക്കുകയാണ് ആരാധകര്‍. ഇതേ ലുക്കിലുള്ള താരത്തിന്റെ പത്തോളം അടിപൊളി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com