'നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക'; ഷെയ്നോട് മേജർ രവി

കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെടെയാണ്‌ മേജർ രവിയുടെ കുറിപ്പ്
'നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക'; ഷെയ്നോട് മേജർ രവി


യുവനടൻ ഷെയ്ൻ നി​ഗവും നിർമാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള വിഷയത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ മേജർ രവി. തനിക്കെതിരെ നിർമാതാവ് വധഭീഷണി മുഴക്കുന്നെന്ന് ആരോപിച്ച് ഷെയ്ൻ രംഗത്തെത്തിയപ്പോൾ നടനൊപ്പം നിൽക്കുന്നുവെന്നായിരുന്നു മേജർ രവി പറഞ്ഞത്. എന്നാൽ ജോബിയുടെ വാർത്താ സമ്മേഷനവും അതിൽ പറഞ്ഞതിലെ വസ്തുതയും മനസിലാക്കിയ താൻ നിർമാതാവിന്റെ ഭാ​ഗം സത്യമാണെന്ന് മനസ്സിലാക്കിയെന്ന് മേജർ രവി പറയുന്നു.  എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെ തന്റെ ഫേസ്ബുക്ക് പേജിലാണ് മേജർ രവിയുടെ കുറിപ്പ്.

'നിർമാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടു. അദ്ദേഹം പറഞ്ഞ വസ്തുതകൾ ശരിയാണെന്നു ഞാൻ കണ്ടെത്തി. ഒരു പുതുമുഖ താരമെന്ന നിലയിൽ ഷെയ്നെ ഞാൻ പിന്തുണക്കുന്നു. പക്ഷേ പുതുമുഖങ്ങൾക്ക് കുറച്ച് അച്ചടക്കവും പ്രതിബദ്ധതയുമുണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുൻപ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക. അങ്ങനെ ചെയ്താൽ ഈ പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാം. പറഞ്ഞ വാക്കിൽ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം നിന്നെ ഞാൻ പിന്തുണക്കും'.

മേജർ രവി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ

Hi all and especially to Shane as he is not attending the phone calls ...I happened to see the press meet of Mr Joby, the producer and I found his versions with truth..Shane, I support you as a new comer but you people should have some discipline and stick on to your commitments..So please be a good boy and finish Mr Joby's film as you promised ...so that you can keep away from problems like this ..stick on to your commitments.. I will support you as long as you stick on to your words...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com