''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

മ്മയാകുന്നതിന് മുന്‍പുള്ളതിനേക്കാള്‍ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നടി എമി ജാക്‌സണ്‍ ഇപ്പോള്‍ പെരുമാറുന്നത്. മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും എമിക്ക് സന്തോഷമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം അവനോടൊപ്പമുള്ള ചില നിമിഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അങ്ങനെ കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ക്യൂട്ട് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ആന്‍ഡ്രിയാസിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ എന്നു പറയുമ്പോള്‍ ജനിച്ച് ഒരു മാസം തികയുന്ന ദിവസം. എമി അതും ആഘോഷമാക്കിയിരിക്കുകയാണ്.  ആന്‍ഡ്രിയാസിന് പിറന്നാള്‍ ഗാനം പാടിക്കൊടുക്കുന്ന വീഡിയോ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

'എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകള്‍. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓര്‍മിക്കാന്‍ പോലും കഴിയുന്നില്ല. എനിക്ക് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീയെന്നെ പൂര്‍ണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കന്‍ഡിനും ഞാന്‍ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്‌നേഹം അനന്തമാണ്. 

നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ഗര്‍ഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ക്ക് നന്ദി,' വീഡിയോ പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com