ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിക്കുന്നു; പൊലീസില്‍ പരാതി

നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളെ പറ്റുക്കുന്നതായി പരാതി.
ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിക്കുന്നു; പൊലീസില്‍ പരാതി

ഒറ്റപ്പാലം: നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളെ പറ്റുക്കുന്നതായി പരാതി. ഇത് ചൂണ്ടിക്കാണിച്ച് നടന്റെ അച്ഛന്‍ മുകുന്ദന്‍ നായരാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

iam unni mukundan എന്നാണ് ഉണ്ണിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com