'ഷെയ്‌നിന്റെ ചിത്രം കേരളത്തില്‍ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും'; ജോബി ജോര്‍ജിന് എതിരേ നിര്‍മാതാവ് മഹാസുബൈര്‍

ജോബിയ്‌ക്കെതിരേയുള്ള തട്ടിപ്പു കേസിന്റെ പത്രക്കട്ടിങ്ങുകളും കുറിപ്പുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്
'ഷെയ്‌നിന്റെ ചിത്രം കേരളത്തില്‍ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും'; ജോബി ജോര്‍ജിന് എതിരേ നിര്‍മാതാവ് മഹാസുബൈര്‍

നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്ന് വധഭീഷണിയുണ്ടായി എന്ന യുവ നടന്‍ ഷൈന്‍ നിഗത്തിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. തുടര്‍ന്ന് ഷൈനിന് എതിരേ രൂക്ഷ വിമര്‍ശനവുമായി ജോബിയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഷൈനും ജോബിയും തമ്മിലുള്ള പ്രശ്‌നത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നിര്‍മാതാവ് മഹാസുബൈര്‍. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ജോബിയോട് സംസാരിച്ചപ്പോള്‍ വളരെ മോശമായി പ്രതികരിച്ചു എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്.

ഷൈന്‍ നിഗം നായകനായി താന്‍ പുതിയതായി നിര്‍മ്മിക്കുന്ന ഖുര്‍ബാനി കേരളത്തില്‍ ഓടിക്കില്ലെന്നും എന്നെ പട്ടിയെപ്പോലെ തെണ്ടി നടത്തിക്കും എന്നെല്ലാം പറഞ്ഞെന്നാണ് മഹാസുബൈറിന്റെ ആരോപണം. ജോബി ജോര്‍ജിനെ രൂക്ഷമായാണ് അദ്ദേഹം വിമര്‍ശിച്ചത്. ജോബിയ്‌ക്കെതിരേയുള്ള തട്ടിപ്പു കേസിന്റെ പത്രക്കട്ടിങ്ങുകളും കുറിപ്പുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വര്‍ണചിത്രയുടെ ഫേയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാസുബൈറിന്റെ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മിക്കുന്ന ഖുര്‍ബാനിയ്ക്കുവേണ്ടി ഷെയ്ന്‍ മുടി മുറിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

മഹാസുബൈറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ
ഞാന്‍ മഹാസുബൈര്‍
കഴിഞ്ഞ ദിവസങ്ങളില്‍
ഷൈന്‍ നിഗവും ജോബിജോര്‍ജ് നിര്‍മ്മാതാവും തമ്മില്‍
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാന്‍ സംസാരിച്ചപ്പോള്‍

വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈന്‍ നിഗം നായകനായി ഞാന്‍ പുതിയതായി നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയില്‍ ആണ് എന്റെ സഹപ്രവര്‍ത്തകന്‍ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവില്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങള്‍ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകള്‍ നടത്തി എല്ലാ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോര്‍ജ്
ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 20 വര്‍ഷത്തിനു മുകളിലായി മലയാളത്തില്‍ കഷ്ടപ്പെട്ട് ഒരുപാട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് മീശമാധവന്‍,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി സിനിമകള്‍ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍
സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്‌നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്‌നേഹിക്കുന്ന സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ.... തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര്‍ ഉണ്ടെന്ന് അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ
കുറി പ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് സ്‌നേഹത്തോടെ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com