'ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു'; 'ജോണി വാക്കറി'ന് രണ്ടാംഭാഗം 

'ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു'; 'ജോണി വാക്കറി'ന് രണ്ടാംഭാഗം 

മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയെത്തിയ 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാ​ഗം

1992ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം 'ജോണി വാക്കറി'ന്റെ രണ്ടാംഭാഗം ഒരുക്കാന്‍ ജയരാജ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയെത്തിയ 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാ​ഗം. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുക്കാനുള്ള തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകായാണ് ജയരാജ് ഇപ്പോൾ. 

"പല സ്ഥലത്തും ആളുകൾ തങ്ങളുടെ ഇഷ്ട ചിത്രമായി ജോണി വാക്കറിനെ സൂചിപ്പിച്ചുകണ്ടതിൽ നിന്നാണ് അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ് എന്ന് മനസിലാക്കിയത്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈല്‍ ആ സിനിമയ്ക്കുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് രണ്ടാം ഭാ​ഗത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്", ജയരാജ് പറഞ്ഞു. 

തനിക്ക് ഈ സിനിമയോട് വ്യക്തിപരമായി ഉള്ള ഒരു ഇഷ്ടക്കൂടുതലും രണ്ടാം ഭാ​ഗം ഒരുക്കാൻ കാരണമാണെന്ന് ജയരാജ് പറഞ്ഞു. എന്റെ കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ്. അത് എന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com