ആവി ഉയരുന്ന കടല്‍വെള്ളത്തില്‍ മിലിന്ദ് സോമനും അങ്കിതയും; വൈറലായി ചിത്രങ്ങള്‍

ഐസ് ലന്‍ഡിലെ പ്രമുഖ ജിയോതെര്‍മല്‍ സീവാട്ടര്‍ സ്പാ ആയ ബ്ലൂ ലഗൂണില്‍ നിന്നുള്ളതാണ് ചിത്രം
ആവി ഉയരുന്ന കടല്‍വെള്ളത്തില്‍ മിലിന്ദ് സോമനും അങ്കിതയും; വൈറലായി ചിത്രങ്ങള്‍

ടനും മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറും ഇപ്പോള്‍ ഐസ് ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. തങ്ങളുടെ യാത്രകളുടേയും മറ്റും ചിത്രങ്ങള്‍ ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇന്റര്‍നെറ്റ് കീഴടക്കുന്നത് ഐസ് ലന്‍ഡില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങളാണ്. ഐസ് ലന്‍ഡിലെ പ്രമുഖ ജിയോതെര്‍മല്‍ സീവാട്ടര്‍ സ്പാ ആയ ബ്ലൂ ലഗൂണില്‍ നിന്നുള്ളതാണ് ചിത്രം. ആവി ഉയരുന്ന വെള്ളത്തില്‍ നില്‍ക്കുന്ന മനോഹര ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്.

ഐസ് ലന്‍ഡില്‍ മൂന്ന് ഡിഗ്രിയാണ് താപനില. എന്നാല്‍ ബ്ലൂ ലഗൂണിലെ 30 ഡിഗ്രി വെള്ളത്തിലെ സ്പാ മനോഹരമായിരുന്നു എന്നാണ് മിലിന്ദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ദമ്പതികളുടെ ചിത്രത്തിന് ലഭിക്കുന്നത്. അങ്കതയും ഐസ് ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ശേഷം നിരവധി സ്ഥലങ്ങളാണ് ഇരുവരും സന്ദര്‍ശിച്ചിട്ടുള്ളത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് 52 കാരനായ മിലിന്ദ് സോമനം 27 കാരിയായ അങ്കിതയും വിവാഹിതരായത്. ഇവരുടെ വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരുന്നു. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു എന്നതായിരുന്നു പലരുടേയും പരിഹാസം. ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് ഇവര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com