കറക്കം കഴിഞ്ഞെത്തിയപ്പോൾ ഫ്ലൈറ്റ് പോയി, കാരണം മഞ്ജു വാര്യർ; പൂർണിമയുടെ രസകരമായ മറുപടി 

പൂർണിമ നടത്തിയ മുംബൈ യാത്രയ്ക്കിടെയാണ് ഇവരുടെ സൗഹൃദം വീണ്ടും ചർച്ചയാകുന്നത്
കറക്കം കഴിഞ്ഞെത്തിയപ്പോൾ ഫ്ലൈറ്റ് പോയി, കാരണം മഞ്ജു വാര്യർ; പൂർണിമയുടെ രസകരമായ മറുപടി 


ലയാള സിനിമയിൽ നടിമാർക്കിടയിലുള്ള സൗഹൃദങ്ങൾ ഏപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. അതിൽ കൂടുതൽ തവണ ഇടംപിടിച്ചിട്ടുള്ളതാണ് മഞ്ജു വാര്യർ, പൂർണിമ, ​ഗീതു മോഹൻദാസ് എന്നിവരുടെ സൗഹൃദം. ഒന്നിച്ച് യാത്രചെയ്തും, സിനിമ കണ്ടുമൊക്കെ തങ്ങളുടെ സൗഹൃദനിമിഷങ്ങൾ ആഘോഷമാക്കാറുണ്ട് മൂവരും. ഇപ്പോഴിത പൂർണിമ നടത്തിയ മുംബൈ യാത്രയ്ക്കിടെയാണ് ഇവരുടെ സൗഹൃദം വീണ്ടും ചർച്ചയാകുന്നത്. 

മുംബൈയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് എയർപ്പോർട്ടിലെത്താൻ താമസിച്ചതു കാരണം ജീവിതത്തിൽ ആ​ദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയ കഥയാണ് പൂർണിമ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. എന്നാൽ ഇതിന്റെ കാരണം തിരക്കിയ ആരാധകന് പൂർണിമ കൊടുത്ത മറുപടിയാണ് മൂവർ സംഘത്തിന്റെ സൗഹൃദത്തിൽ എത്തിയത്.

ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ​​ഗേൾസ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പു‌ർണിമ കുറിച്ചത്. മഞ്ജുവിനും ​ഗീതുവിനും ഒപ്പമാണ് മുംബൈയിലെ അവസാന ദിനം പൂർണിമ ചിലവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com