'നീയെന്റെ കൂടെ ചേര്‍ന്നു കളിച്ചുനടന്നില്ലേ...', മകള്‍ക്കൊപ്പം വീണ്ടും സിതാരയുടെ പാട്ട് (വിഡിയോ) 

‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഇവർ ആലപിച്ചിരിക്കുന്നത്
'നീയെന്റെ കൂടെ ചേര്‍ന്നു കളിച്ചുനടന്നില്ലേ...', മകള്‍ക്കൊപ്പം വീണ്ടും സിതാരയുടെ പാട്ട് (വിഡിയോ) 

ക്ലാസിക്കലും, ഫാസ്റ്റ് നമ്പറും, മെലഡിയും എന്നുവേണ്ട നാടൻ പാട്ടുവരെ ഭദ്രമാണ് സിതാരയുടെ കൈകളിൽ ഭദ്രമാണ്. ഇതൊക്കെകൊണ്ടുതന്നെയാണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ​ഗായികമാരിൽ ഒരാളായി സിതാര മാറിയതും. സിതാരയും മകൾ സാവൻ ഋതുവും ഒന്നിച്ചുള്ള പ്രകടനങ്ങൾ ഏറെ ഇഷ്ടത്തോടെയാണ് സം​ഗീതാസ്വാദകർ ഏറ്റെടുക്കാറ് . അടുത്തിടെ ഇരുവരും ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന പാട്ട് ഒന്നിച്ചുപാടി സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയായിരുന്നു ഈ അമ്മയും മകളും 

ഇപ്പോഴിതാ വീണ്ടും സോഷ്യൽ ലോകത്ത് വൈറലാവുകയാണ ഇവരുടെ മറ്റൊരു പാട്ട്. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ സിതാര തന്നെ ആലപിച്ച ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഇവർ ആലപിച്ചിരിക്കുന്നത്. ഒരു യാത്രക്കിടയിൽ കാറിലിരുന്നാണ് ആലാപനം. 

തന്റെ ഫേസ്ബുക്ക് പേജിൽ സിതാര വിഡിയോ പങ്കുവച്ചതോടെ ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com