നയന്‍താര സൗത്ത് സൂപ്പര്‍സ്റ്റാറെന്ന് കത്രീന കൈഫ്; ഇരുവരും ചേര്‍ന്നുള്ള പുതിയ വിഡിയോ വൈറല്‍ 

നയന്‍താരയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, യൂട്യൂബ് സ്റ്റാര്‍ കുശ കപില, റാപ്പര്‍ രാജാ കുമാരി എന്നിവരും വിഡിയോയില്‍ എത്തുന്നുണ്ട്
നയന്‍താര സൗത്ത് സൂപ്പര്‍സ്റ്റാറെന്ന് കത്രീന കൈഫ്; ഇരുവരും ചേര്‍ന്നുള്ള പുതിയ വിഡിയോ വൈറല്‍ 

ബ്യൂട്ടി പ്രോഡക്ടുകളുടെ ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് ബിസിനസ്സ് രംഗത്തേക്ക് കടക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഇതിനായി സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഗ്ലാമര്‍ താരം നയന്‍താരയുമായി ഒന്നിച്ചിരിക്കുകയാണ് കത്രീന. ഇരുവരും ഒന്നിച്ചുനടത്തിയ ഫോട്ടോഷൂട്ടിനിടെയുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് കത്രീന തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

'ഗോര്‍ജിയസ് സൗത്ത് സൂപ്പര്‍സ്റ്റാര്‍' എന്നാണ് നയന്‍താരയെ കത്രീന വിശേഷിപ്പിക്കുന്നത്. തിരക്കുകള്‍ക്കിടയിലും തന്റെ വിഡിയോയ്ക്കായി സമയം മാറ്റിവച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കത്രീനയുടെ പോസ്റ്റ്. 

ഇതിനുപിന്നാലെ തന്റെ ബ്യൂട്ടി ബ്രാന്‍ഡായ 'കെയ്'യുടെ ആദ്യ പ്രമോഷന്‍ വിഡിയോയും താരം പങ്കുവച്ചു. നയന്‍താരയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, യൂട്യൂബ് സ്റ്റാര്‍ കുശ കപില, റാപ്പര്‍ രാജാ കുമാരി എന്നിവരും വിഡിയോയില്‍ എത്തുന്നുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനും സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ സ്വാതന്ത്രമായി ചെയ്യാന്‍ കഴിയുമെന്ന സന്ദേശവുമാണ് വിഡിയോ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com