പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ കടലാസ് കത്തിച്ച് ഷെയ്ന്‍ നിഗം; ഉപദേശവുമായി ആരാധകര്‍ (വിഡിയോ)

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷെയ്‌നും ജോബിയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയത്
പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ കടലാസ് കത്തിച്ച് ഷെയ്ന്‍ നിഗം; ഉപദേശവുമായി ആരാധകര്‍ (വിഡിയോ)

നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ പങ്കുവെച്ച് നടന്‍ ഷെയ്ന്‍ നിഗം. ഒരു കടലാസ് കത്തിക്കുന്നതിന്റെ വിഡിയോ ആണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. സോള്‍വ്ഡ്, വണ്‍ ലവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 'എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞും താങ്ക്യു സോ മച്ച് എല്ലാവരോടും നന്ദി, സ്‌നേഹം' എന്നും പറയുന്നതും വിഡിയോയിലുണ്ട്. താരത്തെ പിന്തുണച്ചും ഉപദേശിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷെയ്‌നും ജോബിയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയത്. സിനിമയുടെ ഷൂട്ടിങ് അടുത്തമാസം  പുനരാരംഭിക്കാനും ധാരണയായി. അതിന് പിന്നാലെയാണ് ഷെയ്ന്‍ കടലാസ് കത്തിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടത്. 

താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തുവന്നതോടെ ഇരുവരും തമ്മിലുളള തര്‍ക്കം സിനിമലോകത്ത് സജീവ ചര്‍ച്ചയായി.

ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.

അതേസമയം, ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോള്‍ താനതു പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം സിനിമ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും വിഷയത്തില്‍ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com