മലൈകയ്ക്ക് അടിപൊളി പിറന്നാള്‍ ആശംസയുമായി അര്‍ജുന്‍ കപൂര്‍

മലൈകയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചായിരുന്നു കാമുകിയുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്.
മലൈകയ്ക്ക് അടിപൊളി പിറന്നാള്‍ ആശംസയുമായി അര്‍ജുന്‍ കപൂര്‍

ബോളിവുഡ് താരം മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ മലൈക അരോറയുടെ 46ാം പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായി കാമുകന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

മലൈകയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചായിരുന്നു കാമുകിയുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു ചിത്രം അര്‍ജുന്‍ കപൂര്‍ പങ്കുവയ്ക്കുന്നത്. ഇറ്റലിയിലെ മിലാനിലാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്.

നേരത്തെ മുംബൈയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ശില്‍പ ഷെട്ടി, അനന്യ പാണ്ഡേ, കരീന കപൂര്‍, കരിഷ്മ കപൂര്‍, ജാന്‍വി, ട്വിങ്കിള്‍ ഖന്ന, അമൃത അരോറ, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com