ഏഴ് മാസം, 2500 പേര്‍, തരിശ്ശുഭൂമിയില്‍ നിന്ന് ചരിത്രം പറഞ്ഞ മണ്ണിലേക്ക്; മാമാങ്കം മേക്കിങ് വിഡിയോ കാണാം 

പത്തു കോടിയിലേറെ രൂപ ചെലവിട്ടാണ് ചിത്രത്തിന്റെ സെറ്റ് നിർമ്മിച്ചത്
ഏഴ് മാസം, 2500 പേര്‍, തരിശ്ശുഭൂമിയില്‍ നിന്ന് ചരിത്രം പറഞ്ഞ മണ്ണിലേക്ക്; മാമാങ്കം മേക്കിങ് വിഡിയോ കാണാം 

മ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രം മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ടാണ് ചിത്രത്തിന്റെ സെറ്റ് നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

എം പദ്മകുമാര്‍ ഒരുക്കിയ സംവിധാനെ ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചിരിക്കുന്നത്. സജീവ് പിള്ളയാണ് തിരക്കഥ. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നവംബര്‍ 21 ന് തിയേറ്ററുകളിലെത്തും.കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com